രസതന്ത്ര നോബേല്‍ പ്രഖ്യാപിച്ചു; മൂന്നുപേര്‍ക്ക് പുരസ്‌കാരം

സ്റ്റോക്ക്ഹോം: രസതന്ത്ര നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജോണ്‍ ബി ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിറ യോഷിനോ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

ലിഥിയം അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിനാണ് പുരസ്‌കാരം.ലിഥിയം അയണ്‍ ബാറ്ററികള്‍ നമ്മുടെ ജീവിതത്തില്‍ വിപ്ലവം സൃഷ്ടിച്ചു, മൊബൈല്‍ ഫോണുകള്‍ മുതല്‍ ലാപ്ടോപ്പുകളിലും ഇലക്ട്രിക് വാഹനങ്ങളിലും അവ ഉപയോഗിക്കപ്പെടുന്നു- പുരസ്‌കാര സമിതി നിരീക്ഷിച്ചു.വിവരസാങ്കേതിക-മൊബൈല്‍ സാങ്കേതിക വിദ്യയുടെ വ്യാപനത്തിന് ഊര്‍ജം പകര്‍ന്നതില്‍ ലിഥിയം അയണ്‍ ബാറ്ററികളുടെ കണ്ടുപിടിത്തം നിര്‍ണായകപങ്കാണ് വഹിച്ചത്.

1922ല്‍ ജര്‍മനിയില്‍ ജനിച്ച ജോണ്‍ ബി ഗുഡ്ഇനഫ്, നിലവില്‍ ടെക്സാസ് സര്‍വകലാശാലയില്‍ അധ്യാപകനാണ്. 1941ല്‍ യു കെയില്‍ ജനിച്ച സ്റ്റാന്‍ലി വിറ്റിങ് ഹാം നിലവില്‍ അമേരിക്കയിലെ ബിര്‍മിങ്ഹാം സര്‍വകലാശാലയില്‍ അധ്യാപകനാണ്. ജപ്പാന്‍ സ്വദേശിയായ അകിറ യോഷിനോ 1948ലാണ് ജനിച്ചത്. നിലവില്‍ ജപ്പാനിലെ മെയ്ജോ സര്‍വകാശാലയില്‍ അധ്യാപകനാണ്.

Top