സമാധാന നൊബേല്‍ ; സാധ്യത പട്ടികയിൽ ആള്‍ട്ട് ന്യൂസ് സ്ഥാപകരും

ന്യൂഡല്‍ഹി: സമാധന നൊബേല്‍ സമ്മാനത്തിനുള്ള സാധ്യതാപട്ടികയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരായ മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും ഇടം നേടിയതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ് സര്‍വേ പ്രകാരം ടൈം വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരാണ് മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും.2018ലെ വിവാദ ട്വീറ്റിനെ തടുര്‍ന്ന് ഇക്കഴിഞ്ഞ ജൂണില്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തിയെന്നായിരുന്നു മുഹമ്മദ് സുബൈറിനെതിരായ കേസ്. ഒക്ടോബറിലാണ് മുഹമ്മദ് സുബൈറിന് ജാമ്യം ലഭിച്ചത്.

251 വ്യക്തികള്‍, 92 സംഘടനകള്‍ എന്നിവയാണ് സമാധാന നൊബേലിനുള്ള സാധ്യതാപട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പട്ടിക കമ്മിറ്റി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഗ്രെറ്റ തുന്‍ബെ, പോപ്പ് ഫ്രാന്‍സിസ്, മ്യാന്‍മര്‍ സര്‍ക്കാര്‍, യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി, ഐക്യരാഷ്ട്ര സഭയുടെ റെഫ്യൂജി ഏജന്‍സി, ലോകാരോഗ്യ സംഘടന, റഷ്യന്‍ പ്രസിഡന്റിന്റെ സ്ഥിരം വിമര്‍ശകനായ അലക്‌സി നവാല്‍നി തുടങ്ങിയവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയില്‍ പറയുന്നു.

 

Top