Nobel laureate, poet and playwright Derek Walcott dead, aged 87

കാസ്ട്രീസ്: കരീബിയന്‍ എഴുത്തുകാരനും നോബേല്‍ പുരസ്‌കാര ജേതാവുമായ ഡെറിക് വാല്‍ക്കോട്ട് (87) അന്തരിച്ചു. ദീര്‍ഘനാള്‍ രോഗബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം.

കരീബിയന്‍ ദ്വീപ് രാജ്യമായ സെന്റ് ലൂസിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. കരീബിയന്‍ നാടുകളിലെ വിഖ്യാതനായ എഴുത്തുകാരില്‍ പ്രധാനിയായിരുന്നു വാല്‍ക്കോട്ട്. 1992 ല്‍ സാഹിത്യത്തിനുള്ള നോബേലിന് അദ്ദേഹം അര്‍ഹനായി. 2011 ല്‍ ടി.എസ് എലിയട്ട് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

Top