തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് തടവുശിക്ഷ

ന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് തടവുശിക്ഷ. ബംഗ്ലാദേശ് കോടതിയാണ്  ശിക്ഷ വിധിച്ചത്. ആറു മാസം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. മൂന്ന് ഗ്രാമീണ ടെലികോം ജീവനക്കാര്‍ക്കും തടവുശിക്ഷ വിധിച്ചിട്ടുണ്ട്.

2006 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച പ്രൊഫസര്‍ മുഹമ്മദ് യൂനുസ് ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനുമാണ്. പാവങ്ങള്‍ക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകള്‍ നല്‍കി അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്തത നേടാന്‍ സഹായിക്കുന്ന ഒരു ധനകാര്യസ്ഥാപനമാണ് ഗ്രാമീണ്‍ ബാങ്ക്.

Top