കേരളാ പൊലീസിനെ പ്രശംസിച്ച് നൊബേല്‍ സമ്മാന ജേതാവ് കൈലാസ് സത്യാര്‍ത്ഥി

തിരുവനന്തപുരം: കേരളാ പൊലീസ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നൊബേല്‍ സമ്മാന ജേതാവ് കൈലാസ് സത്യാര്‍ത്ഥി. ഇന്റര്‍നെറ്റിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേരളാ പൊലീസിന്റെ പ്രവര്‍ത്തനത്തെയാണ് സത്യാര്‍ത്ഥി അഭിനന്ദിച്ചത്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് സത്യാര്‍ത്ഥി അഭിനന്ദനവുമായി രംഗത്തെത്തിയത്.

‘ദി കേരള പൊലീസ്, നിങ്ങളുടെ ജാഗ്രതയ്ക്കും ഇടപെടലിനുമുള്ള പ്രശസ്തി! ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഒരു ഉണര്‍ത്തല്‍ ആഹ്വാനമായിരിക്കണം’ സത്യാര്‍ത്ഥി ട്വിറ്ററില്‍ കുറിച്ചു. ഓപ്പറേഷന്‍ പി ഹണ്ടിനെ പറ്റി എന്‍ഡിടിവിയില്‍ വന്ന വാര്‍ത്തയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ഓപ്പറേഷന്‍ പി ഹണ്ടില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈമാറുന്ന സംഘങ്ങള്‍ ഉള്‍പ്പെടുന്ന 250 ലേറെ സമൂഹമാധ്യമ ഗ്രൂപ്പുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

Top