വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; പുതിയ ക്യാന്‍സര്‍ ചികിത്സാ രീതിയ്ക്ക് പുരസ്‌കാരം

ന്യൂഡല്‍ഹി: വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ജയിംസ് പി ആലിസണ്‍, ടസുക്കോ ഹോഞ്ചോ എന്നിവര്‍ക്കാണ് നൊബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. പുതിയ ക്യാന്‍സര്‍ ചികിത്സാ രീതി കണ്ടു പിടിച്ചതിനാണ് പുരസ്‌കാരം.

ഒക്ടോബര്‍ രണ്ട് ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നതാണ്. ഒക്ടോബര്‍ മൂന്നിന് രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരവും പ്രഖ്യാപിക്കും.

ഒക്ടോബര്‍ അഞ്ചിനാണ് സമാധാനത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച സാമ്പത്തികശാസ്ത്രത്തിനുള്ള റിക്‌സ്ബാങ്ക് പുരസ്‌കാരവും ആല്‍ഫ്രെഡ് പുരസ്‌കാരവും പ്രഖ്യാപിക്കും.

Top