മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ RSS കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതില്‍ അത്ഭുതമില്ല; സതീഷ് പൊതുവാള്‍

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സിനെ മുന്‍നിര്‍ത്തി മലയാളികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശമുയര്‍ത്തിയ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ രംഗത്ത് വന്നത് ഏറെ വിവാദമായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള ചിത്രങ്ങളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണ് ഇതെന്നുമാണ് ജയമോഹന്‍ കുറിച്ചത്.

എന്നാല്‍ ഇപ്പോള്‍ ഇതിന് കടുത്ത മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിന്റെ പിതാവും സംവിധായകനും നടനുമായ സതീഷ് പൊതുവാള്‍. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സതീഷ് പൊതുവാള്‍ ജയമോഹനെ ശക്തമായി വിമര്‍ശിക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്‌സിലെ കഥാപാത്രങ്ങളെല്ലാം പെയിന്റ് പണിക്കാരോ മീന്‍ വെട്ടുകാരോ ആയ സാധാരണക്കാരാണ്. ആറാം തമ്പുരാന്റെ വംശപരമ്പരയില്‍ നിന്ന് ആരുമില്ല കയ്യില്‍ ചരടുകെട്ടിയവരുമില്ല. പണിയെടുക്കുന്നവര്‍ക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത് . അത് പരിവാരത്തിന് ദഹിക്കാത്തതില്‍ അത്ഭുതമില്ലെന്ന് സതീഷ് പൊതുവാള്‍ പറയുന്നു.

Top