പാറ്റൂര്‍ കേസില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

kerala hc

കൊച്ചി: പാറ്റൂര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നല്‍കിയ അപ്പീല്‍ തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചീഫ് സെക്രട്ടറിയായിരുന്ന ഇ.കെ ഭരത് ഭൂഷണ്‍ തുടങ്ങിയവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നായിരുന്നു വിഎസ് അച്യുതാനന്ദന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

പാറ്റൂര്‍ കേസിലെ എഫ്‌ഐആര്‍ നേരത്തെ തന്നെ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ വിഎസിന്റെ അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. റദ്ദാക്കിയ എഫ്‌ഐആറില്‍ പറയുന്നതില്‍ കൂടുതലായൊന്നും വി എസ് നല്‍കിയ അപേക്ഷയില്‍ പറയുന്നില്ല. വിഎസിന്റെ ഹര്‍ജി അംഗീകരിച്ചാല്‍ ഒരേ കേസില്‍ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും കോടതി പറഞ്ഞു. പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് ചട്ടങ്ങള്‍ ലംഘിച്ച് കൈമാറിയെന്നാണ് ആരോപണം.

Top