വൈറ്റ് ബോളിൽ രണ്ട് ക്യാപ്റ്റൻമാർ വേണ്ട, കോലിയെ നീക്കിയതിൽ വിശദീകരണവുമായി ഗാംഗുലി

വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയത് എന്തിനാണെന്ന് ബി സി സി ഐ പ്രസിഡന്റ് ഗാംഗുലി വ്യക്തമാക്കി. ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് തങ്ങൾ വിരാടിനോട് അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ക്യാപ്റ്റനായി തുടരാൻ അദ്ദേഹം നിന്നില്ല എന്ന് ഗാംഗുലി പറഞ്ഞു. “വൈറ്റ് ബോൾ ഫോർമാറ്റിൽ രണ്ട് ക്യാപ്റ്റൻമാർ എന്നത് സെലക്ടർമാർക്ക് ശരിയാണെന്ന് തോന്നിയില്ല.  കുറേ അധികം ക്യാപ്റ്റന്മാരായി മാറും.” ,ഗാംഗുലി പറഞ്ഞു.

“ഈ തീരുമാനത്തിൽ എല്ലാവർക്കും വ്യക്തതയുണ്ട്. കോഹ്ലി ഏകദിന ക്യാപ്റ്റൻ ആയുള്ള നല്ല റെക്കോർഡ് എല്ലാവർക്കും അറിയാം. എന്നാൽ  നോക്കുക ആണെങ്കിൽ രോഹിത് ശർമ്മക്കും ക്യാപ്റ്റൻ ആയ സമയത്ത് ഒക്കെ നല്ല റെക്കോർഡ് ഉണ്ട്. അടിസ്ഥാനപരമായി  വെള്ള പന്തിൽ രണ്ട് ക്യാപ്റ്റന്മാർ പറ്റില്ല”, ഗാംഗുലി വ്യക്തമാക്കി.

Top