നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടില്ല; സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വിചാരണക്കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

വിചാരണക്കോടതിക്ക് നീതിയുക്തമായ തീരുമാനമെടുക്കാം. ആവശ്യമെങ്കില്‍ വിചാരണക്കോടതിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും നിര്‍ദ്ദേശിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.

എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീംകോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടകയ്‌ക്കെടുത്ത സാക്ഷിയാണെന്നും ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും ദിലീപ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. മാധ്യമവിചാരണയാണ് പുറത്തു നടക്കുന്നതെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

Top