ആരാധകരെ ആവേശത്തിലാക്കി ജെയിംസ് ബോണ്ട്; നോ ടൈം ടു ഡൈ ടീസര്‍ പുറത്ത്

ജെയിംസ് ബോണ്ട് സിനിമയുടെ തുടര്‍ച്ചയായ ഏറ്റവും പുതിയ സിനിമ നോ ടൈം ടു ഡൈയുടെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ നേരത്തെ തരംഗമായിരുന്നു.

ഡാനിയല്‍ ക്രേഗ് ആണ് ജെയിംസ് ബോണ്ട് ആയി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രമേയമത്തെ കുറിച്ച് സൂചനകളൊന്നും തന്നെ ടീസര്‍റില്‍ നല്‍കുന്നതല്ല.

ഓസ്‌കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലന്‍ കഥാപാത്രമായി എത്തുന്നതെന്നാണ് സൂചന. ജെയിംസ് ബോണ്ടിന്റെ പുതിയ ചിത്രം ജീവിതത്തിലെ മികച്ച അനുഭവമായിരുന്നുവെന്ന് ഡാനിയല്‍ ക്രേഗ് പറയുന്നു.

Top