കര്‍ണാടകയില്‍ സഖ്യമുണ്ടാക്കാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സദാനന്ദഗൗഡ

sss

ബംഗളൂരു: കര്‍ണാടകത്തില്‍ മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി നേതാവ് സദാനന്ദഗൗഡ. ജെ.ഡി.എസുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് ജെ.ഡി.എസ് നേതാവ് ദേവഗൗഡയുമായി സഖ്യചര്‍ച്ച നടത്തിയിരുന്നു. പിന്നീട് ബിജെപിയുടെ ലീഡ് 112 കടന്നതോടെയാണ് ബി.ജെ.പി പ്രതികരണവുമായി രംഗത്തെത്തിയത്.

Top