പഠിക്കാൻ പാഠപുസ്തകങ്ങളില്ല; അധ്യാപകരും കുട്ടികളും ആശങ്കയില്‍

school

തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍.പി, യു.പി സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ എത്താത്തതിനാല്‍ കുട്ടികളും അധ്യാപകരും ആശങ്കയില്‍.

ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നിട്ടും ഇത് വരെയും പുസ്തകങ്ങള്‍ എത്തിക്കുവാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

ഹൈസ്‌ക്കൂളില്‍ ഇനിയും 70 ശതമാനം പുസ്തകങ്ങളാണ് വിതരണം ചെയ്യാനുള്ളത്.

ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പത്തുശതമാനം മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്.

വിദ്യാഭ്യാസ വകുപ്പ് കൃത്യമായി പണം നല്‍കാത്തതിനാല്‍ കെബിപിഎസ് പുസ്തകങ്ങളുടെ പുറം ചട്ട അച്ചടിക്കുന്നത് വൈകിപ്പിച്ചതാണ് പാഠപുസ്തകങ്ങള്‍ എത്താന്‍ വൈകിയിരിക്കുന്നതെന്നാണ് ആരോപണം.

എന്നാല്‍ ഓരോ ടേമിലും ഒരോ പാഠപുസ്തകമെന്ന രീതി നടപ്പില്‍ വന്നശേഷം , ഇത് ഏകോപിപ്പിക്കുന്നതിന് ആരും ഇല്ലാത്തതാണ് പ്രശ്‌നമെന്ന് അധ്യാപകര്‍ പറയുന്നു.

അച്ചടിവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ധനവകുപ്പ്, അച്ചടി പ്രസ്സ്, എന്നിവരും യോജിപ്പോടെ പ്രവര്‍ത്തിക്കാറില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

Top