നാടാര്‍ സംവരണം; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല

kerala hc

കൊച്ചി: നാടാര്‍ സംവരണത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേയില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കൊണ്ടുവന്ന നാടാര്‍ സംവരണത്തിലാണ് തിരിച്ചടി. ഇത്തരമൊരു സംവരണ പട്ടിക വിപുലീകരണത്തിന് സര്‍ക്കാരിന് ഉത്തരവില്ലെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.

മറാത്ത കേസ് ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇത്. രാഷ്ട്രപതിക്ക് മാത്രമാണ് ഉത്തരവെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞു. എന്നാല്‍ മറാത്ത കേസിനും മുന്‍പ് തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിനാണ് സംവരണമേര്‍പ്പെടുത്തിയത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഈ കേസില്‍ വിശദമായ വാദം കേള്‍ക്കും.

 

Top