ഡിസംബര്‍ 10-ാം തീയതി മുതല്‍ ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ്ങ് ഇല്ല; ഒരു ഭക്തന് അഞ്ച് ടിന്‍ അരവണ മാത്രം

പത്തനംതിട്ട: ഈ മാസം 10-ാം തീയതി മുതല്‍ ശബരിമലയില്‍ ഭക്തര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങ് സംവിധാനം ഉണ്ടാകില്ല. 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് 50000 ആയും 15 ന് ബുക്കിങ്ങ് 40000 ആയും പരിമിതപ്പെടുത്തി. അരവണ ടിന്നുകളുടെ ക്ഷാമം മൂലം സന്നിധാനത്ത് ഒരു ഭക്തന് അഞ്ച് ടിന്‍ അരവണ മാത്രമാണ് ഇനി ലഭ്യമാവുക.

മകരവിളക്ക് ദിനത്തിന് നാല് ദിവസം മുന്ന് മുതല്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ മകര ജ്യോതി ദര്‍ശനവും കഴിഞ്ഞേ മലയിറങ്ങാറുള്ളൂ. ഇത് മുന്‍കൂട്ടി കണ്ടാണ് 14, 15 തീയതികളില്‍ വെര്‍ച്വല്‍ ക്യൂബുക്കിങ്ങ് പരിമിതപ്പെടുത്തിയത്. 14ന് 50000 ആയും മകരവിളക്ക് ദിനമായ 15ന് 40000 ആയും ആണ് പരിമിതപ്പെടുത്തിയത്. കൂടാതെ പത്താം തീയതി മുതല്‍ സ്‌പോട്ട് ബുക്കിങ്ങും ഉണ്ടാകില്ല. ഇന്ന് പുലര്‍ച്ചെ മുതല്‍ വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.വലിയ നടപ്പന്തലില്‍ രണ്ടുമണിക്കൂറോളം ഭക്തര്‍ക്ക് ക്യൂ നില്‍ക്കേണ്ടി വരുന്നുണ്ട്. പമ്പില്‍ നിന്നും സന്നിധാനത്തേക്ക് എത്താന്‍ ആറുമണിക്കൂറോളം എടുത്തതായും ഭക്തര്‍ പറഞ്ഞു.

അരവണ ഒരു ഭക്തന് അഞ്ച് ടിന്‍ മാത്രമാണ് നല്‍കുന്നത്. ടിന്നുകളുടെ ലഭ്യത കുറവാണ് പ്രതിസന്ധി ഉണ്ടാക്കിയത്. കരാര്‍ ഏറ്റെടുത്ത രണ്ട് കമ്പനികളില്‍ ഒരു കമ്പനി കൃത്യമായി ടിന്നുകള്‍ എത്തിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മൂന്ന് ലക്ഷം ടിന്നുകളാണ് ഒരു ദിവസം അരവണ വിതരണത്തിന് വേണ്ടത്. എന്നാല്‍ ഇപ്പോള്‍ എത്തുന്നത് പകുതിയോളം മാത്രമാണ്.

Top