കപ്പല്‍ നിര്‍മാണത്തിന് റിലയന്‍സ് ഏര്‍പ്പെട്ട കരാറിന്റെ മെല്ലെപ്പോക്കില്‍ അതൃപ്തി അറിയിച്ച് നാവികസേന

ന്യൂഡല്‍ഹി : റഫാല്‍ യുദ്ധവിമാന കരാറില്‍ ഉള്‍പ്പെട്ട് വിവാദത്തിലായ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്കെതിരെ നാവികസേന. തീരനിരീക്ഷണത്തിനുള്ള 5 കപ്പലുകള്‍ നിര്‍മിക്കുന്നതിനു റിലയന്‍സ് ഏര്‍പ്പെട്ട കരാറിന്റെ മെല്ലെപ്പോക്കില്‍ സേന അതൃപ്തി പ്രകടിപ്പിക്കുകയും നിര്‍മാണം അനന്തമായി വൈകിയതോടെ കമ്പനി സമര്‍പ്പിച്ച ബാങ്ക് ഗാരന്റി സേന ഈടാക്കുകയും ചെയ്തു.

ഔദ്യോഗികമായി റദ്ദാക്കിയിട്ടില്ലെങ്കിലും കരാര്‍ പരിശോധിച്ചു വരികയാണെന്നും ഒരു കമ്പനിയോടും പ്രത്യേക താല്‍പര്യമില്ലെന്നും നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ പറഞ്ഞു. തീരസംരക്ഷണത്തിനായുള്ള സേനയുടെ പുതിയ താവളം ജനുവരി 23ന് ആന്‍ഡമാന്‍ ദ്വീപില്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top