പൗരത്വ നിയമത്തിനെതിരെ ലണ്ടനില്‍ പ്രതിഷേധം; ഷാറൂഖ് ഖാന്‍ അറസ്റ്റില്‍; വാര്‍ത്ത സത്യമോ?

sharukh khan

ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ ലണ്ടനില്‍ അറസ്റ്റിലായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നുപിടിക്കുന്നത്. ഇന്ത്യയുടെ പൗരത്വ നിയമത്തിന് എതിരെ ലണ്ടനില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ ഷാറൂഖിനെ ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്‌തെന്നാണ് വാര്‍ത്തകള്‍.

‘ജവാബ് ചാഹിയെ’ എന്ന ഫേസ്ബുക്ക് പേജിലാണ് ആ വാര്‍ത്ത ഹിന്ദിയില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്യപ്പെട്ടത്. ‘ബ്രേക്കിംഗ്, ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തിന് എത്തിയ ഷാറൂഖ് ഖാനെ അറസ്റ്റ് ചെയ്തു. ഈ അറസ്റ്റ് ഇന്ത്യക്ക് നാണക്കേടാണെന്ന് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കി. ഇത് ആര്‍എസ്എസും, ബ്രിട്ടനിലെ പുതിയ സര്‍ക്കാരും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അവര്‍ ആരോപിച്ചു’, പോസ്റ്റ് പറയുന്നു.

മറ്റ് ചിലര്‍ കേട്ടപാതി കേള്‍ക്കാത്ത പാതി പോസ്റ്റ് ഷെയര്‍ ചെയ്തു തുടങ്ങി. എന്നാല്‍ സത്യത്തില്‍ ഷാറൂഖ് ഖാന്‍ ലണ്ടനിലെ ബിബിസി റേഡിയോ 2 ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണ് ലണ്ടനില്‍ പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്തതായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.

2012ലെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ പ്രചരണങ്ങള്‍ അരങ്ങേറുന്നത്. ഭാര്യ ഗൗരി ഖാനൊപ്പം പുതുവര്‍ഷം ആഘോഷിച്ച ചിത്രങ്ങള്‍ പങ്കുവെച്ച ഷാറൂഖ് ഖാന്‍ പോലും താന്‍ അറസ്റ്റിലായ വിവരം അറിഞ്ഞില്ലെന്നതാണ് വാസ്തവം!

Top