പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഇരിപ്പിടമില്ല: പരാതി നൽകി ഹൈബി ഈഡൻ

Hibi Eden

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ പങ്കെടുക്കുന്ന പരിപാടികളുടെ വേദികളിൽ എറണാകുളത്തെ എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനും ഇരിപ്പിടം നൽകാത്തതിനെ ചൊല്ലി വിവാദം.

ഇരിപ്പിടം ക്രമീകരിച്ചതിനെതിരെ ഹൈബി ഈഡൻ അവകാശലംഘനത്തിന് ലോക്സഭ സ്പീക്കർക്ക്  നോട്ടീസ് നൽകി. രാഷ്ട്രീയ താൽപര്യം മുൻനിർത്തി കേന്ദ്രമന്ത്രി വി മുരളീധരന് ഇരിപ്പിടം നൽകിയെന്നും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ജനപ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കുന്നുവെന്നും ഹൈബി ഈഡൻ ആരോപിച്ചു.

കോൺഗ്രസും കോൺഗ്രസ് അനുബന്ധ തൊഴിലാളി സംഘടകളും ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും ഹൈബി ഈഡൻ അറിയിച്ചു.

Top