എൽഡിഎഫിൽ സീറ്റുതർക്കം ഉണ്ടാകില്ല : എ വിജയരാഘവൻ

തിരുവനന്തപുരം : എല്‍ഡിഎഫില്‍ സീറ്റുതര്‍ക്കം ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. എന്‍സിപി യുഡിഎഫിലേക്കെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടില്ല. എല്‍ഡിഎഫിന് മുന്നില്‍ ഇപ്പോള്‍ ഇങ്ങനെയൊരു പ്രശ്നമില്ല. പാലാ സീറ്റിന്റെ കാര്യം തിരഞ്ഞെടുപ്പ് വരുമ്പോള്‍ പരിഗണിക്കേണ്ട വിഷയമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ജനങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനാണ് സിപിഎം നീക്കം. ഈ മാസം അവസാനത്തെ ഒരാഴ്ച ഗൃഹസന്ദര്‍ശനം നടത്തുമെന്ന് എ.വിജയരാഘവന്‍ വ്യക്തമാക്കി. കര്‍ഷക സമരത്തെ പിന്തുണയ്ക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുംമെന്നും അദ്ദേഹം പറഞ്ഞു.

Top