യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് മടങ്ങില്ല; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് മടങ്ങില്ല, യൂറോപ്പിലേക്കുള്ള വാതില്‍ പൂര്‍ണ്ണമായും താന്‍ അടച്ചിരിക്കുകയാണ് എന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോപ്യന്‍ ഫുട്ബോളിനും വളരെയധികം നിലവാരം നഷ്ടപ്പെട്ടു. യൂറോപ്പില്‍ ആകെ നല്ല ലീഗ് പ്രീമിയര്‍ ലീഗാണ്, അവര്‍ മറ്റെല്ലാ ലീഗുകളേക്കാളും വളരെ മുന്നിലാണ് എന്നും റൊണാള്‍ഡോ പറഞ്ഞു. MLS നേക്കാള്‍ മികച്ചതാണ് സൗദി ലീഗ്. ഞാന്‍ ഒരു യൂറോപ്യന്‍ ക്ലബ്ബിലേക്കും തിരിച്ചുവരില്ലെന്ന് എനിക്ക് 100% ഉറപ്പുണ്ട്. ഞാന്‍ സൗദി ലീഗിലേക്കുള്ള വഴി തുറന്നു . ഇപ്പോള്‍ എല്ലാ കളിക്കാരും ഇവിടെയാണ് വരുന്നത് എന്നും സൗദി ക്ലബ്ബുകളില്‍ ചേരാനുള്ള എന്റെ തീരുമാനം പുതിയ മികച്ച കളിക്കാരെ കൊണ്ടുവരുന്നതിന് 100% നിര്‍ണായകമായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ യുവന്റസില്‍ ചേരുമ്പോള്‍ സീരി എ മരിച്ചിരുന്നു, പിന്നീട് ഞാന്‍ ഒപ്പിട്ടതിന് ശേഷം അത് പുനരുജ്ജീവിപ്പിച്ചു. സൗദി ലീഗിലേക്ക് വന്നതിന് അവര്‍ എന്നെ വിമര്‍ശിച്ചു, പക്ഷേ ഇപ്പോള്‍ എന്താണ് സംഭവിച്ചത് ഞാന്‍ വഴി തുറന്നു . ഇപ്പോള്‍ എല്ലാ കളിക്കാരും ഇവിടെ വരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍, കൂടുതല്‍ മികച്ച കളിക്കാര്‍ സൗദിയിലേക്ക് വരും. ഒരു വര്‍ഷത്തിനുള്ളില്‍ സൗദി ലീഗ് ടര്‍ക്കിഷ് ലീഗിനെയും ഡച്ച് ലീഗിനെയും മറികടക്കും. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് പറഞ്ഞത് പോലെയല്ല എത്തിയ കളിക്കാര്‍. ജോട്ടയും റൂബന്‍ നെവെസും യുവതാരങ്ങളാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top