സ്വവര്‍ഗ വിവാഹ വിധിയില്‍ ഖേദമില്ല; വ്യക്തിപരമായി വിലയിരുത്തുന്നുമില്ല ; ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഢ്

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീംകോടതി വിധിയില്‍ ഖേദമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഢ്. വിധിയുടെ അന്തസത്ത വ്യക്തിപരമായി വിലയിരുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ 17-നാണ് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിച്ചത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ പങ്കാളികള്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്. സ്പെഷ്യല്‍ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും സ്പെഷ്യല്‍ മാരേജ് നിയമം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് വിധിയില്‍ പറഞ്ഞിരുന്നു. സ്വവര്‍ഗ വിവാഹത്തിന് അവകാശമില്ലെന്നതായിരുന്നു വിധിയിലെ ഏകാഭിപ്രായം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരുള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

Top