‘പ്രധാനമന്ത്രിയെ പ്രശംസിച്ചിട്ടില്ല’; ഗെഹ്ലോട്ടിനെ കൈവിടാതെ കോൺഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പുകഴത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ്. മംഗഡ് ഡാംമിലെ ചടങ്ങില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചിട്ടില്ലെന്നും മറിച്ച് യാഥാര്‍ത്ഥ്യം കാണിച്ച് കൊടുക്കുകയായിരുന്നെന്നും പാര്‍ട്ടി വിശദീകരണം നല്‍കി. ചൊവ്വാഴ്ച്ച മോദിയുമായി വേദി പങ്കിട്ട ഗെഹ്ലോട്ട് പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത് വിവാദമായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് വിശദീകരണം.

ഗെഹ്ലോട്ടിന്റെ പരാമര്‍ശത്തിന് പിന്നാലെ അദേഹത്തെ വിമര്‍ശിച്ചുകൊണ്ട് രാജസ്ഥാന്‍ മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും രംഗത്തെത്തിയിരുന്നു. ഗെഹ്ലോട്ടിന്റെ പരാമര്‍ശത്തെ അത്ര നിസ്സാരമായി കാണാനാകില്ലെന്നും ഇതേ രീതിയിലാണ് പാര്‍ലമെന്റില്‍ ഗുലാം നബി ആസാദും നരേന്ദ്രമോദിയെ പുകഴ്ത്തിയിരുന്നതെന്നും അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതല്ലേയെന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചിരുന്നു.

എന്റെ അടുത്തിരിക്കുന്ന ഒരാളോട്, നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കുന്നത് നിങ്ങളുടെ പ്രവര്‍ത്തി കൊണ്ടല്ല, മറിച്ച് നിങ്ങള്‍ ഗാന്ധിജിയുടെയും നെഹറുവിന്റെയും അംബേദ്കറിന്റെയും രാജ്യത്ത് നിന്നും വരുന്ന ആളായത് കൊണ്ടാണെന്നും പറയുമ്പോള്‍ ആയാളെ അപമാനിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ പ്രതികരിച്ചു. കൂടാതെ ഇതില്‍ ആരാണ് ബഹുമാനം കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Top