മഴ കുറഞ്ഞാലും ഇക്കൊല്ലം പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതമന്ത്രി എം എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നതില്‍ ആശങ്കയുണ്ടെന്ന് വൈദ്യുതമന്ത്രി എം എം മണി. എങ്കിലും ഇക്കൊല്ലം പവര്‍കട്ട് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

തെന്മല ഡാമിലെ ജലനിരപ്പ് താഴ്ന്നിരിക്കുന്നതിനാല്‍ ഇവിടെ നിന്നുള്ള ജലവിതരണവും വൈദ്യുതോത്പാദവും നിര്‍ത്തിവച്ചിരുന്നു. ഇടുക്കി ഡാമിലും ജലനിരപ്പ് താഴ്ന്നിരുന്നു. വരും ആഴ്ചകളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

Top