സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലിസം ഉള്ളതായി അറിയില്ല; എ.എം ആരിഫ്

ആലപ്പുഴ: മന്ത്രി ജി സുധാകരന്‍ നടത്തിയ രാഷ്ട്രീയ ക്രിമിനലിസം പരാമര്‍ശത്തെ തള്ളി എ.എം ആരിഫ് എംപി. സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലിസം ഉള്ളതായി അറിയില്ലെന്ന് ആരിഫ് പ്രതികരിച്ചു.

അങ്ങനെ ഉണ്ടെങ്കില്‍ അത് ആരാണെങ്കിലും നടപടി എടുക്കാനുളള ശക്തി പാര്‍ട്ടിക്കുണ്ട്. രാഷ്ട്രീയ ക്രിമിനലുകള്‍ സിപിഎമ്മിലുണ്ടെന്ന് സുധാകരന്‍ പറഞ്ഞിട്ടില്ലെന്നും എല്ലാ പാര്‍ട്ടികളിലും ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.

 

Top