വൈദ്യുതി നിയന്ത്രണം ഉടനില്ല;കാലവര്‍ഷം ശക്തിപ്പെടുമെന്ന പ്രതീക്ഷയില്‍ കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യം സംസ്ഥാനത്ത് ഇപ്പോള്‍ ഇല്ലെന്ന് കെഎസ്ഇബി. ഈ മാസം അവസാനം വരെ നിലവിലെ സ്ഥിതി തുടരാനാണ് കെഎസ്ഇബി തീരുമാനിച്ചത്. ഓഗസ്റ്റ് ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പും അടക്കമുള്ള സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്താനും തീരുമാനമായിട്ടുണ്ട്.

മഴ വരും ദിവസങ്ങളില്‍ കനക്കുമെന്ന കാലാവസ്ഥാ പ്രവചനത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് ലോഡ്‌ഷെഡിംഗ് ഉടന്‍ വേണ്ടെന്ന നിലപാടിലേക്ക് കെഎസ്ഇബി എത്തിയത്. അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 12% വെള്ളം മാത്രമേ ബാക്കിയുള്ളൂ. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ മൂന്നില്‍ ഒന്ന് മാത്രമാണ് ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. ഈ മാസം മുപ്പത് വരെ ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കാമെന്നാണ് കെഎസ്ഇബിയുടെ കണക്കൂട്ടല്‍. അതിനുള്ളില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.

Top