സ്വര്‍ണ്ണക്കടത്ത് ; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ കോള്‍ വന്നിട്ടില്ലെന്ന് കസ്റ്റംസ്

തിരുവനന്തപുരം:യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഫോണ്‍ കോള്‍ വന്നിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് രാജന്‍.കസ്റ്റംസ് കമ്മീഷണര്‍ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ മാസം 30നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കോണ്‍സുലേറ്റ് കാര്‍ഗോയില്‍ സ്വര്‍ണം കണ്ടെത്തിയത്.യു.എ.ഇ. കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് പാഴ്‌സലിന്റെ മറവിലാണ് സ്വര്‍ണക്കടത്ത് നടന്നത്.15 കോടി രൂപയുടെ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക യെന്ന് കരുതുന്ന തിരുവനന്തപുരം സ്വദേശി സ്വപ്ന സുരേഷ് ഒളിവിലാണ്.

Top