ടീം ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്യാന്‍ ആളില്ല; പാക്ക് ക്രിക്കറ്റ് ബോര്‍ഡില്‍ പ്രതിസന്ധി

ടീം ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്യാന്‍ ആളില്ലാത്തതിനാല്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ പ്രതിസന്ധി രൂക്ഷം. നേരത്തെ ഉണ്ടായിരുന്ന സ്‌പോണ്‍സര്‍മാരുടെ കാലാവധി അവസാനിച്ചിട്ടും പുതിയ ആരെയും ഇതുവരെ പിസിബിക്ക് കണ്ടെത്താനായിട്ടില്ല. സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ലേലം അടുത്തിടെ നടത്തിയെങ്കിലും ഒരു കമ്പനി മാത്രമാണ് താത്പര്യം പ്രകടിപ്പിച്ചത്. അവര്‍ വളരെ കുറഞ്ഞ ഓഫറാണ് മുന്നോട്ടുവെച്ചത്.

നേരത്തെ പെപ്‌സിയായിരുന്നു പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍. അവരുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ സ്‌പോണ്‍സര്‍മാര്‍ക്കു വേണ്ടി ലേലം സംഘടിപ്പിച്ചത്. ജഴ്‌സി സ്‌പോണ്‍സര്‍മാര്‍ ഇല്ലാത്തതു കൊണ്ട് തന്നെ ഇംഗ്ലണ്ട് പര്യടനത്തിനായി എത്തിയ ടീം അംഗങ്ങള്‍ ലോഗോ ഇല്ലാത്ത ജഴ്‌സി അണിഞ്ഞാണ് പരിശീലനം നടത്തുന്നത്.

നവംബറില്‍ പിഎസ്എല്‍ നടത്തരുതെന്ന ബിസിസിഐയുടെ അഭ്യര്‍ത്ഥന പിസിബി തള്ളിയിരുന്നു. പിഎസ്എല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലാണ് നോക്കൗട്ട് മത്സരങ്ങള്‍ നവംബറില്‍ നടത്താം എന്ന് തീരുമാനിച്ചത്.

Top