യാത്രക്കാരില്ല; നാല് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

കോഴിക്കോട്: ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്‌പെഷ്യല്‍, എറണാകുളം-കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എന്നീ തീവണ്ടികളാണ് ജൂണ്‍ ഒന്നു മുതല്‍ 15വരെ റദ്ദാക്കിയത്. യാത്രക്കാരുടെ കുറവ് മൂലമാണ് തീവണ്ടികള്‍ റദ്ദാക്കിയത്.

മംഗളൂരു-തിരു. മലബാര്‍ സ്‌പെഷ്യല്‍ ജൂണ്‍ ഒന്നു മുതല്‍ 15 വരെ, തിരു.-മംഗളൂരു സ്‌പെഷ്യല്‍ രണ്ടു മുതല്‍ 16 വരെ, തിരു.-കണ്ണൂര്‍ ജനശതാബ്ദി സ്‌പെഷ്യല്‍ രണ്ടു മുതല്‍ 14 വരെ, കണ്ണൂര്‍-തിരു. ജനശതാബ്ദി മൂന്നു മുതല്‍ 15 വരെ, ചെന്നൈ-ആലപ്പുഴ പ്രതിദിന സ്‌പെഷ്യല്‍ ജൂണ്‍ ഒന്നു മുതല്‍ 15 വരെ, ആലപ്പുഴ-ചെന്നൈ സ്‌പെഷ്യല്‍ രണ്ടു മുതല്‍ 16 വരെ എന്ന ക്രമത്തിലും റദ്ദാക്കി.

പ്രതിവാര തീവണ്ടികളായ കൊച്ചുവേളി-മംഗളൂരു (അന്ത്യോദയ) സ്‌പെഷ്യല്‍ ജൂണ്‍ 3, 5, 10, 12 തീയതികളിലും, മംഗളൂരു-കൊച്ചുവേളി സ്‌പെഷ്യല്‍ 4, 6, 11, 13 തീയതികളിലും തിരു.-ചെന്നൈ സ്‌പെഷ്യല്‍ 5, 12 തീയതികളിലും ചെന്നൈ-തിരു. സ്‌പെഷ്യല്‍ തീവണ്ടി 6, 13 തീയതികളിലും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

 

Top