ആരോടും തൊട്ടുകൂടായ്മയില്ല; കിങ് മേക്കറാകാന്‍ ബാബുലാല്‍ മറാണ്ടി

ടുത്ത അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനത്ത് ആര് ഭരണം നടത്തുമെന്നറിയാന്‍ ജാര്‍ഖണ്ഡ് കാത്തിരിക്കുകയാണ്. ജെഎംഎം, കോണ്‍ഗ്രസ് സഖ്യം കേവലഭൂരിപക്ഷത്തിലേക്ക് നീങ്ങുമ്പോള്‍ ഡല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്ത് മധുരപലഹാര വിതരണം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഒരു തൂക്കുസഭയെങ്കിലും രൂപീകരിക്കാന്‍ രണ്ട് പ്രാദേശിക പാര്‍ട്ടികള്‍ സുപ്രധാന പങ്കുവഹിക്കും.

ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, സുദേഷ് മഹാതോയുടെ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നിവരാണ് സംസ്ഥാന തെരഞ്ഞെടുപ്പില്‍ കിംഗ് മേക്കര്‍മാരായി മാറാന്‍ സാധ്യതയുള്ളവര്‍. ജെഎംഎം, കോണ്‍ഗ്രസ് സഖ്യം ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നുണ്ടെങ്കിലും ബിജെപി തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തുടരുന്നത്.

എജെഎസ്‌യു, ജെവിഎം എന്നിവര്‍ അഞ്ച് സീറ്റുകളില്‍ വീതം മുന്നിലുണ്ടെന്നതാണ് ഇവരെ കിങ് മേക്കറാക്കി മാറ്റുന്നത്. തൂക്കുസഭ യാഥാര്‍ത്ഥ്യമാക്കാന്‍ ബിജെപി ഇരുപാര്‍ട്ടികളുമായി സംസാരിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. ‘രാഷ്ട്രീയത്തില്‍ ആരോടും തൊട്ടുകൂടായ്മയില്ല’, മറാണ്ടി ഇക്കാര്യത്തില്‍ സൂചന നല്‍കി.

അതേസമയം അന്തിമഫലം വന്നതിന് ശേഷം മാത്രമാകും ബിജെപി, ജെഎംഎംകോണ്‍ഗ്രസ് സര്‍ക്കാരില്‍ ആരെ പിന്തുണയ്ക്കുമെന്ന് തീരുമാനിക്കുകയെന്നും മറാണ്ടി കൂട്ടിച്ചേര്‍ത്തു. 2014ല്‍ ബിജെപിയും എജെഎസ്‌യുവും ഒരുമിച്ച് 42 സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇക്കുറി തെരഞ്ഞെടുപ്പിന് മുന്‍പ് എജെഎസ്‌യു ഒറ്റയ്ക്ക് തെരഞ്ഞെടുപ്പ് നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.

Top