കേരളത്തില്‍ നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരോ ആശുപത്രികള്‍ക്കും വേണ്ട ഓക്‌സിജന്‍ കണക്കാക്കാന്‍ ജില്ലാതല സമിതികളെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സിജന്‍ വിതരണത്തില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും വലിയ തോതില്‍ ക്ഷാമമില്ലെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് ആവശ്യമായുള്ള ഓക്‌സിജന്‍ എത്തിക്കുമെന്നും അറിയിച്ചു.

ഓക്‌സിജന്റെ സ്‌റ്റോക്ക് കുറയുന്നുണ്ട്. ആവശ്യം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ മതിയായ കരുതല്‍ ശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രം സഹായിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘ഓക്‌സിജന്‍ പ്രധാനമായ സംഗതിയായത് കൊണ്ട് ആവശ്യത്തിലധികം സൂക്ഷിക്കാനുള്ള പ്രവണതയുണ്ടാവും. രോഗികളുടെ എണ്ണം നോക്കി ആവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം. ഇതിലൊരു വീഴ്ചയും ഉണ്ടാവാതെ കുറ്റമറ്റ രീതിയില്‍ നടപ്പാക്കണം.’ മുഖ്യമന്ത്രി പറഞ്ഞു.

 

Top