യൂത്ത് കോണ്‍ഗ്രസില്‍ ബാഹ്യഇടപെടല്‍ വേണ്ട; സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്ന് വ്യക്തമാക്കി സംസ്ഥാന നേതൃത്വം. യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. മുന്‍കാല പ്രവര്‍ത്തന മികവ് മാനദണ്ഡമാക്കിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഗ്രൂപ്പുകള്‍ക്ക് പുറമെ അര്‍ഹരായവരെ കൂടി ഭാരവാഹികളായി പരിഗണിക്കണം.

അതേസമയം, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആക്ഷേപം. തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കെ.സി. വേണുഗോപാലിനെതിരെ പ്രമേയം പാസാക്കി. സംഘടനയെ കൈപ്പിടിയില്‍ ഒതുക്കാന്‍ കെ.സി. വേണുഗോപാല്‍ ശ്രമിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചു.

Top