മാസ്‌ക് ധരിക്കണം എന്ന ഉത്തരവ് പുറപ്പെടുവിക്കില്ല; ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് അമേരിക്കന്‍ ജനത നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കുകയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇന്‍ഫക്ഷന്‍സ് ഡിസീസ് എക്സ്പേര്‍ട്ട് ഡോ. ആന്റണി ഫൗസിയുടെ നിര്‍ദേശങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. എല്ലാവരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്നായിരുന്നു ഫൗസി നിര്‍ദേശിച്ചിരുന്നത്.

ജനങ്ങള്‍ക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനതിന് നിര്‍ബന്ധിക്കുകയില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച മിലിറ്ററി ആശുപത്രി സന്ദര്‍ശിച്ചപ്പോഴായിരുന്ന ട്രംപ് ആദ്യമായി മാസ്‌ക് ധരിച്ചത്.

Top