ഒരു നഗരത്തിന്റെ വാതില്‍ അടപ്പിച്ച ‘വൈറസ്’; വുഹാനില്‍ ഇനി യാത്രാസ്വാതന്ത്ര്യം ഇല്ല

ളെ കൊല്ലുന്ന കൊറോണാവൈറസ് കൂടുതല്‍ പടരുന്നത് തടയാന്‍ മുന്‍കരുതലുകളുടെ ഭാഗമായി ചൈനീസ് നഗരമായ വുഹാനില്‍ യാത്രാസ്വാതന്ത്ര്യം വിലക്കി. വൈറസിന്റെ പ്രഭവകേന്ദ്രമായി കരുതുന്ന വുഹാനിലേക്ക് ആര്‍ക്കും പ്രവേശിക്കാനോ, പുറത്ത് പോകാനോ സ്വാതന്ത്ര്യമില്ല. ചൈനയിലെ ഹുബേയി പ്രവിശ്യയില്‍ 11 മില്ല്യണ്‍ ജനസംഖ്യയുള്ള നഗരമാണ് വുഹാന്‍. ശനിയാഴ്ച ചൈനയുടെ പുതുവര്‍ഷം ആഘോഷിക്കാന്‍ തുടങ്ങുന്ന വേളയിലാണ് ഈ വിലക്ക്.

രാജ്യത്ത് തിരക്കേറിയ യാത്രാ സീസണാണ് ലൂണാര്‍ ന്യൂഇയര്‍. വൈറസ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സഞ്ചരിക്കുന്നത് രോഗം കൂടുതല്‍ പടരാന്‍ ഇടയാക്കുമെന്ന് വ്യക്തമായതോടെയാണ് നടപടി. പുതിയ വൈറസ് മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നതിനാല്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.

അമേരിക്കയില്‍ ആദ്യത്തെ രോഗിയെ സ്ഥിരീകരിച്ചതോടെ വുഹാനില്‍ നിന്നും യാത്ര കഴിഞ്ഞെത്തുന്നവരെ അഞ്ച് പ്രധാന യുഎസ് എയര്‍പോര്‍ട്ടുകളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. 17 പേരാണ് കൊറോണാവൈറസ് ബാധിച്ച് മരണപ്പെട്ടത്. യുഎസിന് പുറമെ തായ്‌ലാന്‍ഡ്, ജപ്പാന്‍, തായ്‌വാന്‍, സൗത്ത് കൊറിയ എന്നിവിടങ്ങളിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മൃഗങ്ങളിലും നിന്നും മനുഷ്യരിലേക്ക് പടരുന്നതെന്ന് കരുതിയ വൈറസ് മനുഷ്യര്‍ തമ്മിലും കൈമാറുന്നതായി കണ്ടെത്തിയതോടെയാണ് അന്താരാഷ്ട്ര സമൂഹം ആശങ്കയിലായത്. ഇപ്പോള്‍ ചൈനയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ട്. വുഹാനില്‍ ജാഗ്രതാ നടപടികള്‍ ശക്തമാണെങ്കിലും കൊറോണാവൈറസ് മൂലം അന്താരാഷ്ട്ര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ലോകാരോഗ്യ സംഘടന തയ്യാറായിട്ടില്ല.

Top