ആരും ചോദിക്കില്ല ; ഇനി സ്വകാര്യ ചടങ്ങുകളില്‍ ആവശ്യത്തിന് മദ്യം വിളമ്പാം

liquor policy

കൊച്ചി: സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് വകുപ്പിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. വീടുകളില്‍ നടക്കുന്ന ചടങ്ങുകളിലെ മദ്യ ഉപയോഗം തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദമില്ലന്നും കോടതി.

അനുവദനീയമായ മദ്യം വിളമ്പാം എന്നാല്‍ മദ്യ വില്‍പന നടത്തരുതെന്നുമാണ് കോടതിയുടെ നിര്‍ദേശം. നിലവില്‍ സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. സ്വകാര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

Top