സിപിഎമ്മിനേക്കാള്‍ വലിയ വര്‍ഗീയത മറ്റാരും പറയില്ല; എം.കെ മുനീര്‍

കോഴിക്കോട്: സംസ്ഥാനത്ത് സി.പി.എമ്മിനേക്കാള്‍ വലിയ വര്‍ഗീയത മറ്റാരും പറയുന്നില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍. ഏത് കാമ്പസിലാണ് തീവ്രവാദം വളര്‍ത്തുന്നതെന്ന് വ്യക്തമാക്കണം. അങ്ങനെയുണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ മുസ്‌ലിം ലീഗും ഉണ്ടാകും. ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ്, തീവ്രവാദം എന്നീ വിഷയങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും എം.കെ മുനീര്‍ പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ അധിക ബാച്ച് അനുവദിക്കാത്തത് വിദ്യാര്‍ഥികളെ രണ്ട് തട്ടിലാക്കും. കെ റെയിലിന് പിന്നില്‍ സ്ഥാപിത താല്‍പര്യമുണ്ടെന്നും എം.കെ. മുനീര്‍ വ്യക്തമാക്കി.

 

Top