ശാരീരിക ബന്ധത്തിനായി ആരെയും നിര്‍ബന്ധിച്ചിട്ടില്ല; ബെഞ്ചമിന്‍ മെന്‍ഡി

നിക്കെതിരേയുള്ള ബലാത്സംഗ ആരോപണങ്ങള്‍ തള്ളി മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ താരം ബെഞ്ചമിന്‍ മെന്‍ഡി. ശാരീരിക ബന്ധത്തിനായി ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നും, പരസ്പര സമ്മതത്തോടെയാണു ബന്ധപ്പെട്ടതെന്നും മെന്‍ഡി കോടതിയില്‍ വാദിച്ചു. ബലാത്സംഗക്കേസില്‍ വിചാരണയ്ക്കിടെയാണ് പരാതിക്കാരായ സ്ത്രീകളെ യാതൊരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്ന് മെന്‍ഡി നിലപാടെടുത്തത്. 2018 ഒക്ടോബറിലും 2020ല്‍ ഒക്ടോബറിലും രണ്ടു പേരെ ബലാത്സംഗം ചെയ്‌തെന്നാണ് മെന്‍ഡിക്കെതിരായ പരാതി. രണ്ട് ആരോപണങ്ങളും മുന്‍ സിറ്റി താരം തള്ളിയിട്ടുണ്ട്.

ബലാത്സംഗത്തിനു ശേഷം ഒരു യുവതിയോട്, താന്‍ 10,000 സ്ത്രീകള്‍ക്കൊപ്പം അന്തിയുറങ്ങിയിട്ടുണ്ടെന്ന് മെന്‍ഡി വെളിപ്പെടുത്തിയത് രാജ്യാന്തര മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. വേറെ രണ്ട് സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ താരത്തിനെതിരെ തെളിവുകളില്ലെന്ന് ഈ വര്‍ഷം ആദ്യം കോടതി വിധിച്ചിരുന്നു. മെന്‍ഡി നിരപരാധിയാണെന്നും കോടതി കണ്ടെത്തി. 2021 ഓഗസ്റ്റ് മുതല്‍ മെന്‍ഡി ഫുട്‌ബോളില്‍നിന്നു വിട്ടു നില്‍ക്കുകയാണ്. 2017ല്‍ മൊണോക്കോ വിട്ട ശേഷമാണു താരം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നത്. 2018ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലും കളിച്ചിരുന്നു. പ്രതിരോധ താരമായ മെന്‍ഡി 75 മത്സരങ്ങളിലാണ് സിറ്റിക്കായി ഇറങ്ങിയത്.

Top