സംഘടനയിലെ ആരും, തന്നെ പിന്തുണച്ചില്ല; സിനിമാ ഗായകരുടെ സംഘടനയില്‍ നിന്ന് ഗായകന്‍ സൂരജ് സന്തോഷ് രാജി വച്ചു

കൊച്ചി: കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായപ്പോള്‍ സിനിമാ ഗായകരുടെ സംഘടന തന്നെ പിന്തുണയ്ക്കാതിരുന്നതിനാല്‍ അതില്‍നിന്നും രാജിവെയ്ക്കുന്നതായി ഗായകന്‍ സൂരജ് സന്തോഷ് . സിനിമാ ഗായകരുടെ സംഘടനയായ ‘സമ’യില്‍നിന്നുമാണ് (സിങ്ങേഴ്‌സ് അസോസിയേഷന്‍ ഒഫ് മലയാളം മൂവിസ്) രാജിവെച്ചത്. തന്നെ സംഘടനയിലെ ആരും തന്നെ പിന്തുണച്ചില്ല എന്നു വ്യക്തമാക്കിയാണ് സൂരജിന്റെ രാജി.

അയോധ്യ രാമക്ഷേത്രത്തിന് ആശംസകളുമായി എത്തിയ കെ എസ് ചിത്രയെ രാഷ്ട്രീയപരമായി വിമര്‍ശിച്ചതിനാണ് സൂരജ് സന്തോഷ് കടുത്ത സൈബര്‍ ആക്രമണം നേരിട്ടത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമായിരുന്നു ചിത്രയുടെ വാക്കുകള്‍.

Top