“എം‌.എസ് ധോണിയെപ്പോലെയാകാന്‍ മറ്റാര്‍ക്കും കഴിയില്ല”-സഞ്ജു

ന്ത്യന്‍ ജഴ്സിയില്‍ മാത്രമല്ല, ഐ‌.പി.‌എല്ലിലെയും ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായി വിലയിരുത്തുന്ന എം‌.എസ് ധോണിയെപ്പോലെയാകാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ.

“ധോണിയെപ്പോലെ ആകാൻ മറ്റാര്‍ക്കെങ്കിലും കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഞാൻ എന്നെപ്പോലെയാകാനാണ് ആഗ്രഹിക്കുന്നത്. അതിനായാണ് ശ്രമിക്കുന്നതും. സഞ്ജു സാംസൺ ആയിരിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് സന്തോഷം. ആരാധകർ തനിക്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദി ഉണ്ട്. എന്നും അത് ഉണ്ടാകുമെന്ന് കരുതുന്നു”.സഞ്ജു  പ്രതികരിച്ചു.

ഈ സീസണിലാണ് സഞ്ജു സാംസണെ ടീം ക്യാപ്റ്റനായി രാജസ്ഥാന്‍ റോയല്‍സ് തെരഞ്ഞെടുക്കുന്നത്. ഒരു ഐ.പി.എല്‍ ടീമിനെ നയിക്കുന്ന മലയാളിയായ ആദ്യ ക്യാപ്റ്റന്‍ കൂടിയാണ് സഞ്ജു സാംസണ്‍. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം എഡിഷന് ഏപ്രില്‍ ഒന്‍പതിന് തുടക്കമാകും.

Top