രാജ്യത്തിന് വേണ്ടി ജീവിക്കുന്ന ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല; അമിത് ഷാ

ഗാന്ധിനഗർ: രാജ്യത്തിന് വേണ്ടി ജീവിക്കുന്നതില്‍ നിന്ന് തങ്ങളെ ആര്‍ക്കും തടയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം തികയുന്നു. സ്വാതന്ത്ര്യം നേടി കഴിഞ്ഞതിനാല്‍ ഇനി രാജ്യത്തിന് വേണ്ടി മരിക്കാന്‍ കഴിയില്ല. പക്ഷേ രാജ്യത്തിന് വേണ്ടി ജീവിക്കുന്ന ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദില്‍ ‘തിരംഗ യാത്ര’ ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

2022 ആഗസ്റ്റ് 15ന് ത്രിവര്‍ണ പതാക ഉയര്‍ത്താത്ത ഒരു വീടും ഇല്ലായിരുന്നു. ഓരോ വീട്ടിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമ്പോള്‍, രാജ്യം മുഴുവന്‍ തിരംഗമയമാകും. ആസാദി കാ അമൃത് മഹോത്സവ വേളയില്‍ പ്രധാനമന്ത്രി മോദി രാജ്യത്താകമാനം ദേശസ്നേഹം വളര്‍ത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷാ ഗുജറാത്തില്‍ എത്തിയത്.

Top