ധോണിയുടെ സ്ഥാനം മറ്റാര്‍ക്കും കൈയ്യടക്കാനാകില്ലെന്ന് കപില്‍ ദേവ്

ഡല്‍ഹി: യുവ തലമുറയിലെ കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ഏകദിന ടീം തെരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും? ചോദ്യം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ കപില്‍ ദേവനോടാണ്. ചോദ്യത്തില്‍ ഒട്ടും സംശയമില്ലാതെയായിരുന്നു കപിലിന്റെ ഉത്തരം. ധോണി അസാധാരണക്കാരനായ കളിക്കാരനാണെന്നും താന്‍ തിരഞ്ഞെടുക്കുന്ന ഇലവനില്‍ ധോണിയുടെ സ്ഥാനം മറ്റാര്‍ക്കും കൈയ്യടക്കാനാകില്ലെന്നുമാണ് കപിലിന്റെ ഉത്തരം.

ധോണിയാകും ടീമിന്റെ വിക്കറ്റ് കീപ്പര്‍. സച്ചിന്‍ ടെണ്ടുല്‍ക്കറും വിരേന്ദര്‍ സെവാഗും കപിലിന്റെ ടീമിലെ ഓപ്പണര്‍മാരാകും. ഇവര്‍ക്കൊപ്പം വിരാട് കോലി, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ് എന്നിവരും ഉണ്ടാകും. സഹീര്‍ ഖാന്‍, ശ്രീനാഥ്, ജസ്പ്രീത് ബുംറ എന്നിവര്‍ ബൗളിങ് നിരയിലാണെങ്കില്‍ സ്പിന്നര്‍മാരായി അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും സ്ഥാനംപിടിച്ചു. കപില്‍ വ്യക്തമാക്കി.

Top