ധോണിയുടെ റെക്കോര്‍ഡ് ആര്‍ക്കും എത്തിപ്പിടിക്കാനാകില്ല; ഗൗതം ഗംഭീര്‍

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മഹേന്ദ്ര സിങ് ധോണിയുടെ റെക്കോര്‍ഡ് ആര്‍ക്കും എത്തിപ്പിടിക്കാനാവില്ലെന്ന് മുന്‍ ടീമംഗവും ഓപ്പണറുമായിരുന്ന ഗൗതം ഗംഭീര്‍. ഇക്കാര്യത്തില്‍ ആരുമായും ബെറ്റിന് തയ്യാറാണെന്നും ഗംഭീര്‍ പറഞ്ഞു. ഒരു റെക്കോര്‍ഡ് ആരും സ്വപ്നം കാണേണ്ട ധോണിയുടെ പേരില്‍ ഒത്തിരി റെക്കോര്‍ഡുകളുണ്ടെങ്കിലും അവയിലൊന്ന് ആരും സ്വപ്നം കാണേണ്ടെന്ന് ഗംഭീര്‍ പറയുന്നു.

ഐസിസിയുടെ മൂന്നു ട്രോഫികളും ഏറ്റു വാങ്ങിയ ലോകത്തിലെ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡാണിത്. ഇനി ലോകത്ത് മറ്റൊരു ക്യാപ്റ്റനും ഈ നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി ഇവയിലേതുമാവട്ടെ ധോണിയുടെ റെക്കോര്‍ഡ് എന്നും ഇളകാതെ തന്നെ നില്‍ക്കുമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

Top