ഇന്ത്യ-നേപ്പാള്‍ ബന്ധം ലോകത്തെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ല: രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മിലെ ബന്ധം സാധാരണമല്ലെന്നും ലോകത്തെ ഒരു ശക്തിക്കും ഈ ബന്ധം തകര്‍ക്കാനാവില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടത്തിന് നേപ്പാള്‍ അംഗീകാരം നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രിയുടെ ഈ പ്രസ്താവന.

ഇന്ത്യന്‍ ഭൂപ്രദേശമായ ലിപുലേഖില്‍ നിര്‍മിച്ച റോഡുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളുണ്ട്. എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതാണ് അദ്ദേഹം പറഞ്ഞു.

സാമൂഹികമായും ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ആത്മീയമായും സംസ്‌കാരികപരവുമായുള്ള ബന്ധമാണ് നേപ്പാളുമായി ഉള്ളതെന്നും അത് ആഴത്തിലുള്ള ബന്ധമാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

Top