വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ശരിയല്ല: സുപ്രീംകോടതി

ഡൽഹി: ആരെയും കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി.വാക്‌സിനെടുക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ശരിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

സംസ്ഥാനങ്ങളുടെ വാക്‌സിനേഷൻ മാർഗനിർദേശങ്ങൾ ശരിയല്ലെന്ന് കാണിച്ച് വിദ്ഗ്ധ സമിതിയംഗമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച് കൊണ്ട് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. വാക്‌സിനെടുക്കാൻ ആരെയും നിർബന്ധിക്കാൻ പാടില്ല എന്ന് പറഞ്ഞ കോടതി വാക്‌സിനെടുക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.

പൊതുതാത്പര്യം കണക്കിലെടുത്ത് വാക്‌സിൻ എടുക്കാത്തവർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരുകൾക്ക് അധികാരമുണ്ട്. എന്നാൽ ഇപ്പോൾ വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരുകളുടെ നടപടി ഏകപക്ഷീയമാണെന്ന് കോടതി നിരീക്ഷിച്ചു.

നിലവിലെ സാഹചര്യത്തിൽ ഇത്തരം ഉത്തരവുകൾ പിൻവലിക്കണമെന്നും കോടതി ഉത്തരവിട്ടു. വാക്‌സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും കോവിഡിന്റെ നിലവിലെ സാഹചര്യത്തിൽ ഒതുങ്ങി നിന്ന് കൊണ്ടാണ് ഈ നിർദേശമെന്നും കോടതി ചൂണ്ടിക്കാട്ടി.

Top