No one arrested, we are still in business, says Jaish-e-Mohammad

ലാഹോര്‍: ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദിന്റെ സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹറിന്റെ അറസ്റ്റ് തള്ളിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ്. അസ്ഹറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംരക്ഷണ തടവിലാക്കിയിരിക്കുകയാണെന്നും പാക് പഞ്ചാബ് പ്രൊവിന്‍സിലെ നിയമമന്ത്രി റാണ സനൗള്ള വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ജയ്ഷ്-ഇ-മുഹമ്മദ് ഫേസ്ബുക്കിലൂടെ ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളെ പരിഹസിച്ചത്.

ലോകത്തിലുള്ള അവിശ്വാസികളും ആത്മവഞ്ചകരും ഞങ്ങളുടെ അറസ്റ്റ് ആഘോഷിക്കുന്നു. എന്നാല്‍, അത് ഒരിക്കലും സംഭവച്ചിട്ടില്ല. ഉര്‍ദു ഭാഷയിലുള്ള കുറിപ്പില്‍ ജയ്ഷ്-ഇ-മുഹമ്മദ് വ്യക്തമാക്കി. അങ്ങനെ സംഭവിച്ചാല്‍ത്തന്നെ എന്ത് വ്യത്യാസമാണുണ്ടാകുക. ഒരു വ്യത്യാസം മാത്രമേ സംഭവിക്കൂ. അള്ളാഹിനായുള്ള ജിഹാദില്‍ കൂടുതല്‍ ശക്തിയും ഊര്‍ജവും സംഭരിക്കും, അത്രമാത്രം-ഫേസ്ബുക്കിലൂടെ ജയ്ഷ്-ഇ-മുഹമ്മദ് വ്യക്തമാക്കി.

Top