ആയുധം വെച്ച് കീഴടങ്ങിയ ഐഎസില്‍ മലയാളികളും? വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഐഎസില്‍ അംഗങ്ങളായവര്‍ കീഴടങ്ങിയ വാര്‍ത്തകള്‍ക്ക് പിന്നാലെ സ്ഥരീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വാര്‍ത്തകളില്‍ കീഴടങ്ങിയവരില്‍ ഇന്ത്യക്കാരും ഉണ്ട് എന്നായിരുന്നു. എന്നാല്‍ അങ്ങനെ ഒരു വിവരം കിട്ടിയിട്ടില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അഫ്ഗാനിസ്ഥാന്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരമൊന്നും നല്കിയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. 900 പേരടങ്ങുന്ന സംഘമാണ് രണ്ടാഴ്ച മുമ്പ് കീഴടങ്ങിയത്. സംഘത്തില്‍ 10 ഇന്ത്യക്കാരുണ്ടെന്ന് ദേശീയമാധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭീകരവാദികള്‍ താവളമുറപ്പിച്ചിരുന്ന അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയായ നങ്ഗര്‍ഹറില്‍ അഫ്ഗാന്‍ സുരക്ഷാ സേന നവംബര്‍ 12-ന് നടത്തിയ ഓപ്പറേഷനെത്തുടര്‍ന്നായിരുന്നു ഭീകരര്‍ കീഴടങ്ങിയത്. ഓപ്പറേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം 93 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഇതില്‍ 13 പാക് പൗരന്‍മാരുമുണ്ടായിരുന്നു. എല്ലാവരും ആയുധം വച്ച് കീഴടങ്ങുകയും ചെയ്തു.

”ഓരോരുത്തരെയും വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഈ പ്രക്രിയ അവസാനിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ തരാനാകൂ”, എന്ന് ഒരു അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. അഫ്ഗാനിലെ നങ്ഗര്‍ഹര്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സേന നടത്തിയ ആക്രമണത്തില്‍ ചില ഇന്ത്യന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളും കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2016-ലാണ് കാസര്‍കോട് പടന്നയില്‍ നിന്നടക്കം ഒരു സംഘം സ്ത്രീകളും പുരുഷന്‍മാരുമടക്കമുള്ളവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി യാത്ര തിരിച്ചത്. ചിലര്‍ ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷമാണ് കുടുംബമായി സിറിയയിലേക്ക് പോയത്.

Top