no of Foreigners increased in india

തിരുവനന്തപുരം : ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ്. ഏപ്രില്‍ മാസത്തെ കണക്കുകള്‍ പ്രകാരമാണ് സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി എന്ന് കണ്ടെത്തിയത്.

ഏപ്രിലില്‍ 5.99 ലക്ഷം വിദേശികളാണ് രാജ്യത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 5.42 ലക്ഷം ആളുകളായിരുന്നു.ബംഗ്ലാദേശില്‍ നിന്നാണ് ഏറ്റവും അധികം സഞ്ചാരികള്‍ എത്തിയത്. 18.09 ശതമാനം ആളുകള്‍.

അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ബ്രിട്ടനും. കൂടാതെ ശ്രീലങ്ക, മലേഷ്യ, ചൈന, ഓസ്‌ട്രേലിയ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധി സഞ്ചാരികള്‍ ഇന്ത്യയില്‍ എത്തി. വിദേശിയരുടെ സന്ദര്‍ശനം ഇന്ത്യയ്ക്ക് സമ്പത്തിക നേട്ടത്തിനും വഴിയൊരുക്കിയിട്ടുണ്ട്.

Top