രണ്ട് കോടിയുടെ കാറിന് 9.8 ലക്ഷം രൂപ പിഴ; എട്ടിന്റെ പണികിട്ടി കാറുടമ

ഹമ്മദാബാദിലെ മോട്ടോര്‍ വാഹനവകുപ്പ് ബുധനാഴ്ച നടത്തിയ വാഹന പരിശോധനയില്‍ എട്ടിന്റെ പണികിട്ടി ആഡംബര കാര്‍ ഉടമ. വാഹനത്തിന്നൽ നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷന്‍ രേഖകളും ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് 9,80,000 രൂപ പിഴയാണ് അഹമ്മദാബാദ് മോട്ടോര്‍ വാഹനവകുപ്പ് കാര്‍ ഉടമയ്ക്ക് നൽകിയത്.

അഹമ്മദാബാദ് പൊലീസാണ് ഇക്കാര്യം ട്വീറ്റ് ചെയ്ത് വാർത്ത അറിയിച്ചത്. പോര്‍ഷെയുടെ രണ്ട് കോടി രൂപ വിലയിലുള്ള 911 സ്പോര്‍ട്സ് കാറിനാണ് പിഴ നല്‍കിയിരിക്കുന്നത്. നിയമലംഘനം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വാഹനം പിടികൂടിയത്.

വാഹനത്തിൽ ഉണ്ടായിരുന്നവരുടെ കൈവശം രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ വാഹനം കസ്റ്റഡിയിലെടുക്കുകയും ആര്‍ടിഒ മുഖേന വാഹന ഉടമയ്ക്ക് മെമ്മോ അയയ്ക്കുകയുമായിരുന്നെന്ന് പോലീസ് മേധാവി തേജസ് പട്ടേല്‍ പറഞ്ഞു.

വാഹനത്തിന് വരുന്ന ടാക്സും പിഴയും മറ്റ് ചാര്‍ജുകളും കണക്കുകൂട്ടിയാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴ 9.8 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. ഈ പിഴ തുക അടച്ച് രസീത് ഹാജറാക്കിയാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂവെന്നും പൊലീസ് മേധാവി വ്യക്തമാക്കി.

Top