ദുര്‍ബലപ്പെടുന്ന വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത എല്‍ഡിഎഫിനില്ല: കാനം രാജേന്ദ്രന്‍

kanam

തിരുവനന്തപുരം :ജോസ് കെ. മാണി വിഭാഗത്തിന്റെ വെന്റിലേറ്റര്‍ ആകാന്‍ എല്‍ഡിഎഫില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.നയങ്ങളുടെ അടിസ്ഥാനത്തിലുള്ള മുന്നണിയാണ് എല്‍ഡിഎഫ്. ഇടതു നയമാണ് മുന്നണിയുടേത്. ആരെങ്കിലും ഓടി വന്ന് മുന്നണിയില്‍ ചേരണമെന്ന് പറഞ്ഞാല്‍ ഏറ്റെടുക്കാനാവില്ലെന്നും കാനം പറഞ്ഞു.

‘ദുര്‍ബലപ്പെടുമ്പോള്‍ ഏതെങ്കിലും വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കില്ല. അവരുടെ വെന്റിലേറ്റര്‍ ആയി പ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫില്ല. ഇടതുമുന്നണിയിലേക്ക് ആരെങ്കിലും വരുന്നത് എല്ലാ പാര്‍ട്ടികളും കൂടിയാലോചിച്ചാണ്. എല്‍ഡിഎഫ് നയങ്ങളുടെയും പരിപാടിയുടെയും അടിസ്ഥാനത്തിലുള്ള മുന്നണിയാണ്.’ കാനം പറഞ്ഞു.

ആരെങ്കിലും ആരെയെങ്കിലും സഹായിക്കട്ടെയെന്നായിരുന്നു ജോസ് കെ മാണിയെ എന്‍ഡിഎ സ്വാഗതം ചെയ്തതിനോട് കാനത്തിന്റെ പ്രതികരണം. ജോസ് വിഭാഗത്തെ എവിടെയെങ്കിലും ചേര്‍ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. എല്‍ഡിഎഫില്‍ ഒരു വിഭാഗീയതയും ഉണ്ടായിട്ടില്ല. യുഡിഎഫിലാണ് വിള്ളലുണ്ടായത്. ഇക്കാര്യത്തില്‍ സിപിഐ നേരത്തെ നിലപാടെടുത്തിട്ടുണ്ട്. അതില്‍ മാറ്റമില്ല. എല്‍ഡിഎഫിലും മാറ്റമുണ്ടായിട്ടില്ല. കാത്തിരുന്ന് കാണാമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Top