no need new flight says trump

Trump

വാഷിങ്ടണ്‍: പുതിയ വിമാനം വേണ്ടെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിലകൂടിയ വിമാനം വാങ്ങുന്നത് തികഞ്ഞ മണ്ടത്തരം എന്നായിരുന്ന ട്രംപിന്റെ ട്വീറ്റ്.

പുതിയ ബോയിംഗ് എയര്‍ഫോഴ്‌സ് വണ്‍ വാങ്ങാനുള്ള തീരുമാനം വേണ്ടെന്നു വെയ്ക്കാന്‍ ട്രംപ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 1943 മുതല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാവിമാനമാണ് ബോയിംഗ് എയര്‍ഫോഴ്‌സ് വണ്‍.

പുതിയ എയര്‍ഫോഴ്‌സ് വണ്‍ 7478 വിമാനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ ജനുവരിയിലാണ് തീരുമാനമായത്. വിമാനത്തിന്റെ വില സര്‍ക്കാര്‍ പരസ്യമാക്കിയിട്ടില്ലെങ്കിലും 165 കോടി ഡോളര്‍ വരുമെന്നാണു സൂചനകള്‍

Top