കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വേണ്ട: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഒഴിവുവരുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സെക്രട്ടറി തല യോഗം തീരുമാനിച്ചു. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റുമാരുടെ ഒഴിവുകളിലേക്ക് സെക്രട്ടറിയേറ്റ് അസിസ്റ്റന്റുമാരെ നിയമിക്കാനും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള യോഗം ശുപാര്‍ശ ചെയ്തു.

ഇതുവരെ കോണ്‍ഫിഡ്യല്‍ തസ്തികയിലേക്ക് പ്രത്യേക റിക്രൂട്ട്‌മെന്റാണ് പിഎസ്എസി നടത്തിവരുന്നത്. ഷോര്‍ട്ട് ഹാന്റ് ഉള്‍പ്പെടെ പ്രത്യേക യോഗ്യതകളുള്ളവരെയാണ് ഈ തസ്തികയിലേക്കുള്ള പരീക്ഷക്ക് പിഎസ്എസി ക്ഷണിക്കുന്നത്. ഇ-ഓഫീസ് സംവിധാനം പുരോഗമിച്ച സാഹചര്യത്തില്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റുമാര്‍ ഇനി കോണ്‍ഫിഡ്യല്‍ അസിസ്റ്റന്റുമാരാകട്ടെയെന്നാണ് സെക്രട്ടറിതല യോഗ തീരുമാനം.സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെ വലിയ എതിര്‍പ്പുണ്ടാകാന്‍ ഇടയുള്ള നിര്‍ദ്ദേശമാണ് ഇത്.വിഷയത്തില്‍ തുടര്‍നടപടികള്‍ക്ക് പൊതുഭരണ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

അതേസമയം സെക്രട്ടറിയേറ്റ് അസിസ്റ്റുമാരുടെ യോഗ്യതയും ശമ്പള വ്യവസ്ഥതയും കോണ്‍ഫ്യഡല്‍ അസിസ്റ്റുമാരില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ ഈ ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. സെക്രട്ടേറിയേറ്റില്‍ മാത്രം 202 കോണ്‍ഫിഡഷ്യല്‍ അസ്റ്റിന്റുമാരാണ് ജോലിചെയ്യുന്നത്.

Top